കാട്ടാന ആക്രമണം, സര്‍ക്കാരിന്റെ ഗുരുതര കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം- മാനന്തവാടിയില്‍ ആന ഒരാളെ  ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന്   കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് മൂന്നാം തവണയാണ്  വന്യ ജീവികളുടെ ആക്രമണംമൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍  ജില്ലാ ഭരണകൂടവും സര്‍ക്കാരും പൂര്‍ണ്ണമായും പരാജയപ്പെട്ടു.
അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്.  സംഭവം നടക്കുമ്പോള്‍ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നത്.  വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ  ഗുരുതര വീഴ്ചയാണ്  വിലപ്പെട്ട ഒരുജീവന്‍  കൂടി നഷടപ്പെടാന്‍ കാരണം.
ആന ജീവനെടുത്ത അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.  അതോടൊപ്പം കൂടുംബത്തില്‍  ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News