Sorry, you need to enable JavaScript to visit this website.

ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു

ഹൈദരാബാദ് - ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. മസുനൂരു ടോള്‍ പ്ലാസയില്‍ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.  എതിര്‍ ദിശയില്‍ വന്ന ബസ് ഇടിച്ചാണ് അപകടം.. രണ്ട് ട്രക്ക് ഡ്രൈവര്‍മാരും ബസ് ഡ്രൈവറും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

 

Latest News