സ്ത്രീകളെ കുവൈത്തില്‍ എത്തിക്കാന്‍ പാസ്‌പോര്‍ട്ടില്‍ പുതിയ പേജുകള്‍ തുന്നിച്ചേര്‍ത്തു; മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊച്ചി-പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യ ഏജന്റ് പിടിയില്‍. മലപ്പുറം എടയാറ്റൂര്‍ മാനഴി പൂത്തോട്ടില്‍ വീട്ടില്‍ ലിയാഖത്ത് അലി (53) യെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടുജോലിയാണ് പറഞ്ഞിരുന്നത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസില്‍ താഴെയുള്ള ഇവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണമായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റ് വിസയില്‍ മസ്‌കത്തലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എമിഗ്രേഷന്‍ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പോലീസിന് കൈമാറി. പരിശോധനയില്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിമാറ്റി പുതിയ പേജുകള്‍ തുന്നിചേര്‍ത്തതായും കണ്ടെത്തിയിരുന്നു. ഇത് ചെയ്തു കൊടുത്ത് ഇവരെ വിദേശത്തെത്തിക്കാന്‍ ശ്രമിച്ച ഏജന്റിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ബുധനാഴ്ച രാത്രി എയര്‍ പോര്‍ട്ട് പരിസരത്ത് നിന്ന് പിടികൂടിയത്. ഡി വൈ എസ് പി.ഗില്‍സണ്‍ മാത്യു, സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ബിജു, സി.പി.ഒ എം.ടി.പ്രജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Latest News