ഈജിപ്തിലെ ഏകാധിപതിയായിരുന്ന മുന്‍ പ്രസിഡന്റ് ഹുസ്്‌നി മുബാറക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
90 കഴിഞ്ഞ ഹുസ്്‌നി മുബാറക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹത്തിന്റെ ഭാരം കൂടി വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ മേയ് നാലിനാണ് ഹുസ്‌നി മുബാറക്ക് 90 ാം പിറന്നാള്‍ ആഘോഷിച്ചത്.
2011 ല്‍ ഈജിപ്തില്‍ 18 ദിവസം നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ഹുസ്‌നി മുബാറക്ക് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്.
2011 ല്‍ ഈജിപ്തില്‍ 18 ദിവസം നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ഹുസ്‌നി മുബാറക്ക് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്.
നിരവധി പ്രക്ഷോഭകരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ വെറുതെ വിട്ട ശേഷം രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം കുടുംബ സമേതം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ചെലവഴിക്കുന്ന ഫോട്ടോ പുറത്തുവന്നത്. അന്ന് കാറിലിരുന്നുകൊണ്ട് പേരമകളെ വാരിപ്പുണര്‍ന്ന അദ്ദേഹം ആരോഗ്യവാനായിരുന്നു. മകന്‍ ജമാല്‍ ഓടിച്ചിരുന്ന കാറില്‍ ഹുസ്‌നി മുബാറക്ക് മുന്‍സീറ്റിലിരിക്കുന്ന ഫോട്ടോ ആയിരുന്നു അത്.