Sorry, you need to enable JavaScript to visit this website.

മൂന്നര കോടിയുടെ തട്ടിപ്പ്; ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവും ഭാര്യയും റിമാന്‍ഡില്‍

പാലക്കാട്-അടച്ചുപൂട്ടിയ ഫാക്ടറിയിലെ പഴയ യന്ത്രഭാഗങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് മൂന്നരകോടി രൂപ വാങ്ങി വഞ്ചിച്ച കേസില്‍ ദമ്പതികള്‍ റിമാന്‍ഡില്‍. തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് കെ.സി. കണ്ണന്‍ (60), ഭാര്യ ജീജാബായി എന്നിവരെയാണ് പാലക്കാട് ജില്ല െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവാണ് കെ.സി.കണ്ണന്‍.
2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 30 വര്‍ഷം മുമ്പ് ബംഗളൂരുവില്‍ അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറി വാങ്ങിയെന്നും അതിലെ യന്ത്രഭാഗങ്ങള്‍ സ്‌ക്രാപായി നല്‍കാമെന്നും പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയുമായി പട്ടാമ്പിയില്‍ വെച്ച് കരാറുണ്ടാക്കുകയായിരുന്നു. ഓരോ യന്ത്രഭാഗത്തിനും വില നിശ്ചയിച്ച ശേഷം മൂന്നര കോടി രൂപ മുന്‍കൂറായി കണ്ണനും ഭാര്യയും വാങ്ങിയെന്നാണ് പരാതി.
ആറുമാസത്തിനു ശേഷവും സാമഗ്രികള്‍ കിട്ടാതായതോടെ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പട്ടാമ്പി പോലീസില്‍ മധുസൂദന റെഡ്ഡി പരാതി നല്‍കി. കണ്ണനും ജീജാബായിയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.  ജീജാബായിയെ മലമ്പുഴ സബ്ജയിലിലും കണ്ണനെ ഒറ്റപ്പാലം സബ് ജയിലിലുമടച്ചു.  

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Latest News