Sorry, you need to enable JavaScript to visit this website.

ഇത്തവണ 96.88 കോടി വോട്ടര്‍മാരെന്ന് തെര.കമ്മീഷൻ; വര്‍ധിച്ചത് 7.2 കോടി

ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍  പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് നിലവില്‍ 96.88 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരില്‍ ആറ് ശതമാനം വര്‍ധനവുണ്ടായി.  7.2 കോടി വോട്ടര്‍മാരാണ് കൂടുതല്‍. 18നും 29നും ഇടയില്‍ പ്രായമുള്ള 1,84,81,610 യുവ വോട്ടര്‍മാരാണുള്ളത്.
ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്. ജമ്മു കശ്മീരിലെ വോട്ടര്‍ പട്ടിക പുതുക്കലും വിജയകരമായി പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Latest News