സേലത്തിനടുത്ത് ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ടു മരണം

സേലം- ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ മലയാളികളാണെന്ന് റിപോര്‍ട്ടുണ്ട്. ആലപ്പുഴ സ്വദേശി ജിമ്മി ജേക്കബിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പരിക്കുകളോടെ 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേലത്തിനടുത്ത മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സേലത്തു നിന്ന് കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന മറ്റൊരു  ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ ബസ് ഒരു ലോറിയെ മറിടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡര്‍ മറികടന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന തിരുവല്ല ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സേലം ജില്ലാ കലക്ടര്‍ രോഹിണിയും സംഭവ സ്ഥലത്തെത്തി.
 

Latest News