Sorry, you need to enable JavaScript to visit this website.

ഖത്തറിലെ കാമ്പസ് അടച്ചുപൂട്ടാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം

ദോഹ- മിഡിൽ ഈസ്റ്റിൽ അസ്ഥിരതയാണെന്ന് ചൂണ്ടിക്കാട്ടി ഖത്തറിലെ കാമ്പസ് അടച്ചുപൂട്ടാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റി തീരുമാനം.    ടെക്‌സസ് എ.ആന്റ് എം ഖത്തർ കാമ്പസ് അടച്ചുപൂട്ടുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഉയർന്ന അസ്ഥിരത കാരണം യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതായി സർവകലാശാല അറിയിച്ചു.  ടെക്‌സസ് എ ആൻഡ് എമ്മിന്റെ പ്രധാന ദൗത്യം പ്രാഥമികമായി ടെക്‌സസിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുമായി കേന്ദ്രീകരിക്കാൻ ബോർഡ് തീരുമാനിച്ചതായി ചെയർമാൻ ബിൽ മഹോംസ് പ്രസ്താവനയിൽ പറഞ്ഞു. കാമ്പസ് അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിരാശയുണ്ടെന്ന് ഖത്തറിലെ യു.എസ് അംബാസഡർ ടിമ്മി ഡേവിസ് പറഞ്ഞു. കാമ്പസ് അടച്ചുപൂട്ടാനുള്ള തീരുമാനം തെറ്റായ പ്രചാരണത്തിന്‍റെ ഫലമാണെന്ന് ഖത്തര്‍ തിരിച്ചടിച്ചു. 

ജോർജ് ടൌണും നോർത്ത് വെസ്‌റ്റേണും ഉൾപ്പെടെ നിരവധി യു.എസ് സർവകലാശാലകൾക്ക് ഖത്തർ ആസ്ഥാനമായ ദോഹയിലെ എജ്യുക്കേഷൻ സിറ്റിയിൽ കാമ്പസുകളുണ്ട്. ഖത്തർ ഗവൺമെന്റ് ഓരോ വർഷവും നൂറ് കോടി ഡോളർ പ്രവർത്തനച്ചെലവായി സർവകലാശാലകൾക്ക് നൽകുകയും ചെയ്യുന്നു. ഇതിനു പകരം സർവ്വകലാശാല കാമ്പസുകൾ നൂറുകണക്കിന് ഖത്തറി വിദ്യാർത്ഥികൾക്കും മറ്റ് മേഖലകളിലുള്ളവർക്കും ഉന്നത വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നുണ്ട്.
 

Latest News