കബളിപ്പിക്കാന്‍ ധനമന്ത്രിയുടെ ഒപ്പും നോട്ട്‌കെട്ടുകളുടെ വീഡിയോയും; തട്ടിപ്പിന് ഓരോരോ വഴികള്‍

ന്യൂദല്‍ഹി-റിസര്‍വ് ബാങ്ക് പിന്തുണയോടെ വായ്പ നല്‍കുന്നുവെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിക്കെതിരെ പരാതി. ധനമന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പ് കാണിച്ചതിനു പുറമെ, തട്ടിപ്പ് സംരംഭത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ നോട്ടുകെട്ടുകളുടെ വീഡിയോകളും പങ്കുവെച്ചിരുന്നു. തമിഴ്‌നാട്ടിലെ ഹൊസൂര്‍ സ്വദേശിനിയായ പവിത്രയാണ് കേസിലെ മുഖ്യപ്രതി.
'ബ്ലൂ വിംഗ്‌സ്' എന്ന പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ചാണ് യുവതിയും സംഘവും ആളുകളെ കബളിപ്പിച്ചത്. വലിയ സബ്‌സിഡികളോടെ വായ്പ നല്‍കുമെന്നാണ് അവകാശപ്പെട്ടിരുന്നത്. 10 ലക്ഷം രൂപയുടെ വായ്പ ലഭിച്ചാല്‍ അഞ്ച് ലക്ഷം രൂപ മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂവെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ വായപ് പ്രയോജനപ്പെടുത്തണമെങ്കില്‍ ആളുകള്‍ ട്രസ്റ്റിലേക്ക് പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.


മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക


ഇങ്ങനെ പ്രോസസ്സിംഗ് ഫീസ് നല്‍കിയ നിരവധി പേര്‍ വായ്പാ തുകയൊന്നും ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതും പരാതി നല്‍കിയതും.  
ബംഗളൂരുവിലെ അത്തിബെലെ, ഹൊസൂര്‍, ധര്‍മപുരി, കര്‍ണാടകതമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി ഗ്രാമീണരെ കണ്ട പ്രതികള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഉത്തരവനുസരിച്ച് ആര്‍ബിഐ 17 കോടി രൂപ അനുവദിച്ചുവെന്നാണ് വിശ്വസിപ്പിച്ചത്. ആളുകള്‍ക്ക് പലിശ രഹിത വായ്പകളാണ് തന്റെ ട്രസ്റ്റ് വിതരണം ചെയ്യുന്നതെന്നും പറഞ്ഞു.
തട്ടിപ്പ് സംഭവത്തില്‍ ഉള്‍പ്പെട്ട 14 പേര്‍ക്കെതിരെയാണ് അത്തിബെലെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പവിത്ര, പ്രവീണ്‍, യല്ലപ്പ, ഷീല, രുക്മിണി, രാധ, മമത, നെഹ്‌റുജി, ശരത് കുമാര്‍, സതീഷ്, മഞ്ജുള, ആല്‍ബര്‍ട്ട് മാര്‍ട്ടിന്‍, ഹേമലത, ശാലിനി തുടങ്ങിയവരാണ് പ്രതികള്‍.

 

Latest News