ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആഹ്വാന പ്രകാരം മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിച്ച് ഒരാഴ്ച പിന്നിടും മുമ്പ് മക്കയിൽ മഴ. ഇന്ന് ഉച്ചയോടെയാണ് മക്കയിൽ മഴ പെയ്തത്. കഴിഞ്ഞ ഏതാനും ദിവസത്തെ തണുപ്പിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പതുക്കെ ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇന്ന് തീർത്ഥാടകരെ അടക്കം കുളിരണയിച്ച് മക്കയിലും പരിസരത്തും മഴ പെയ്തത്. മക്കയിൽ മഴ പെയ്യുന്നതിന്റെ വീഡിയോ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
#فيديو
— إمارة منطقة مكة المكرمة (@makkahregion) February 9, 2024
أمطار #المسجد_الحرام الآن pic.twitter.com/bbdjIwEniQ