വീണയുടെ കേസ് കർണാടകയിലേക്ക് പോയത് സതീശന്റെ കാഞ്ഞ ബുദ്ധിയിൽ -കെ സുരേന്ദ്രൻ

കോട്ടയം - പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിണറായുടെയും മകൾ വീണയുടെയും ഏജന്റെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് കർണാടക ഹൈക്കോടതിയിലേക്ക് കൊണ്ടുപോയത് സതീശന്റെ കാഞ്ഞ ബുദ്ധിയാണെന്നും സതീശനെ പോലെ നിർലജ്ജം മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലയെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
 പിണറായിയ്‌ക്കെതിരെ നിയമസഭയിൽ ചർച്ചയാകാതിരിക്കാൻ സതീശൻ ശ്രമിച്ചു. സി.എം.ആർ.എൽ മാസപ്പടി സതീശനും പറ്റിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Latest News