Sorry, you need to enable JavaScript to visit this website.

തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം, മുഖ്യമന്ത്രിയുടെ മകളുടെ പരാതിയിലെ വിവരം പുറത്ത്

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട്  എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹരജിയിലെ വിവരങ്ങൾ പുറത്ത്. എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് എക്സാലോജിക്ക് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹരജിയിൽ ആവശ്യപ്പെടുന്നു. 

വീണ വിജയനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ.ഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാറിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹരജി. വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ്എഫ്ഐഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിംസെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്സാലോജിക്ക് മൗനത്തിലായിരുന്നു. 2022 നവംബറിൽ കമ്പനി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ഒരുപാട് നിലനിൽക്കെയാണ് എക്സാലോജികിന്റെ ഹരജി. എന്തിനായിട്ടാണ് വീണ കർണാടക കോടതിയെ സമീപിച്ചതെന്നതും ദുരൂഹമാണ്.

കേരളത്തിലെ ഹൈക്കോടതിയിൽ ഹരജി കൊടുത്താൽ അതിൽ അനുകൂല വിധിയുണ്ടാകില്ലെന്ന വിലയിരുത്തിലായിരുന്നു കർണ്ണാടകയിലെ നിയമ നീക്കം. ഇതിനൊപ്പം എക്‌സാലോജിക്കിന് കേരളത്തിൽ ബന്ധമില്ലെന്ന് വരുത്താനുള്ള തന്ത്രവും. എക്‌സാലോജിക്കിന്റെ രജിസ്റ്റേർഡ് വിലാസം തിരുവനന്തപുരത്തെ എ.കെ.ജി സെന്ററാണ്. കമ്പനി ഡയറക്ടർ താമിസിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ക്ലിഫ് ഹൗസ് എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും. ഇവിടെ പരിശോധനകൾക്ക് കമ്പനി കാര്യ വകുപ്പിന് കഴിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തീരുമാനിച്ചിരുന്നു. അത് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നാണക്കേടാണ്. അതുകൊണ്ടാണ് ബംഗളൂരുവിലാണ് വിലാസമെന്ന് വ്യക്തമാക്കുന്ന തരത്തിൽ എക്‌സാലോജിക് കർണാടകയിൽ ഹരജി നൽകുന്നത്. ഇനി കർണാടക അഡ്രസിൽ മാത്രമേ വീണയെ ബന്ധപ്പെടാൻ എസ് എഫ് ഐ ഒയ്ക്ക് കഴിയൂവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ബാഹ്യ സ്വാധീനം കേസിൽ ഉണ്ടാകില്ലെന്നും വീണയ്ക്കായി നിയമോപദേശം നൽകിയവർ വിലയിരുത്തി.  ഇനി ബംഗളൂരുവിലെ അഡ്രസിലേക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യവും കർണാടകയിലെ ഹരജി ഉണ്ടാക്കിയിട്ടുണ്ട്.

Latest News