മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

(തേഞ്ഞിപ്പലം) മലപ്പുറം - വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ. തേഞ്ഞിപ്പാലം പെരുവള്ളൂർ സ്വദേശി ഇല്ലിക്കൽ റിയാസ് (25) ആണ് പിടിയിലായത്.
  ഇയാളിൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രദേശത്തുനിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ആറുപേരെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം എസ്.ഐ വിപിൻ വി പിള്ളയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും തേഞ്ഞിപ്പാലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News