പ്രശസ്ത നർത്തകി ഭവാനി ദേവി അന്തരിച്ചു

കോട്ടയം - പ്രശസ്ത നർത്തകി ഭവാനി ദേവി (98) അന്തരിച്ചു. കൊച്ചിയിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. തിരുനക്കര ആസാദ് ലെയ്‌നിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ ഡാൻസർ ചെല്ലപ്പന്റെ (ഭാരതീയ നൃത്തകലാലയം) ഭാര്യയാണ്. ഇരുവരും കേരളത്തിലെ ഉത്സവ വേദികളിലെ  നിറ സാന്നിധ്യമായിരുന്നു. 
 ഭൗതിക ശരീരം ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

Latest News