പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു

ഹൈദരാബാദ് - പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു. മാതാപിതാക്കള്‍ ഉറപ്പിച്ച മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടി സമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. നിര്‍മല്‍ ജില്ലയിലെ ഖാനാപൂര്‍ പട്ടണത്തില്‍ വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തയ്യല്‍ സ്ഥാപനത്തില്‍ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകന്‍ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. അലഖ്യയും ശ്രീകാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ശ്രീകാന്ത് അലേഖ്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.

Latest News