പത്തനംതിട്ട- നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
നൂറനാട് പടനിലം സൂര്യാ സ്റ്റുഡിയോ ഉടമയായിരുന്ന പാലമേല്‍ സിന്ധു ഭവനത്തില്‍ ബാലഗോപാലന്റെ മകന്‍ സൂരജ് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൂറനാട് പടനിലം സ്വദേശി അരുണിനാണ് പരിക്ക്.
കഴിഞ്ഞ രാത്രി കെ. പി റോഡില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ഭക്ഷണം കഴിക്കാന്‍ അടൂരിലെത്തി തിരികെ വീട്ടിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സിന്ധുവാണ് സൂരജിന്റെ മാതാവ്. സഹോദരന്‍: സൂര്യ.