ഇസ്രായിലിന്റെ ടാങ്ക് തകര്‍ത്ത് ഖസ്സാം ബ്രിഗേഡ്‌സ്, സൈനികര്‍ കൊല്ലപ്പെട്ടു

ഗാസ- പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ വ്യാവസായിക മേഖലയില്‍ യാസിന്‍105 റോക്കറ്റ് ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ഇസ്രായിലിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്തു.
അതേ പ്രദേശത്ത് ഇസ്രായില്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായെന്നും ഏതാനും പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായും ഹമാസിന്റെ സായുധ വിഭാഗം പറഞ്ഞു.
ഒക്‌ടോബര്‍ അവസാനത്തോടെ ഗാസയില്‍ കരയാക്രമണം ആരംഭിച്ചതിന് ശേഷം 219 സൈനികര്‍ കൊല്ലപ്പെടുകയും 1,260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

 

Latest News