Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് ബീച്ചിൽ കമിതാക്കളുടെ കാമകേളികൾ, ചൂലുമായി ബി.ജെ.പി വനിതകൾ

കോഴിക്കോട്- കോന്നാട് ബീച്ചിൽ പട്ടാപ്പകൽ പോലും കമിതാക്കളെത്തി കാമകേളികളിൽ ഏർപ്പെടുന്നതിൽ സഹികെട്ട് ചൂലുമായി രംഗത്തിറങ്ങി വനിതകൾ. കോഴിക്കോട് വെസ്റ്റ്ഹില്ലിന് സമീപത്തുള്ള കോന്നാട് ബീച്ചിലാണ് ബി.ജെ.പിയുടെ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ ചൂലുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ അസാൻമാർഗിക പ്രവൃത്തിക്ക് എത്തിയവരെ ചോദ്യം ചെയ്ത യുവാവിന് നേരെ കമിതാക്കൾ പ്രതികരിച്ചതാണ് ചൂലുമായി ഇറങ്ങാൻ വനിതകളെ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒരു മറയുമില്ലാതെയാണ് കമിതാക്കൾ പെരുമാറുന്നതെന്നും കുടുംബവുമായി ബീച്ചിലേക്കിറങ്ങാനാകാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു. 

കരിപ്പൂരിൽനിന്ന് ദൽഹിയിലേക്കുള്ള വിമാനം ഫിദ പറത്തിയോ, വ്യാജ പ്രചാരണത്തിലെ സത്യാവസ്ഥ ഇതാണ്

ബി.ജെ.പി. വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചൂലുമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ബീച്ചിൽ സാമൂഹ്യ വിരുദ്ധ ശല്യം അവസാനിക്കുന്നവരെ ബി.ജെ.പി. സമരം തുടരുമെന്ന് മാലിനി സന്തോഷ് അറിയിച്ചു. ബി.ജെ.പി. മഹിള പ്രവർത്തകരായ കെ. അംബുജാക്ഷി, ഷാഹിന എ.കെ,
കെ. ജോതി. മാലിനി ദിവാകരൻ, വസുമതി എം. വി.സതി.ടി.സീത. ടി. പി, സൗമ്യ സനൽ, കെ.പി. ആഷ്‌ലി 'യു ശാന്തിനി ' എസ് ധർമ്മജ എൻ.പി, നയന. സി ഷർമിള ടി.പി, ഷീബ.വി.കെ ബീന, എ രേഷ്മ എസ്.പി, രജനി.ടി.ആർ എന്നിവർ നേതൃത്വം നൽകി. 

Latest News