റഫാ- ഹമാസിന്റെ വെടിനിര്‍ത്തല്‍ പദ്ധതി നിരസിക്കുകയും അമേരിക്കയുടെ ശ്രമങ്ങള്‍ നിരാകരിക്കുകയും ചെയ്ത ശേഷം 1.2 ദശലക്ഷം ആളുകള്‍ക്ക് അഭയം നല്‍കുന്ന തെക്കന്‍ ഗാസ മുനമ്പിലെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി സൈന്യത്തോട് ഉത്തരവിട്ടു. ആസന്നമായ കര ആക്രമണത്തെക്കുറിച്ച് റഫയില്‍ പരിഭ്രാന്തി വര്‍ദ്ധിച്ചിരിക്കുകയാണ്.
ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഫലസ്തീന്‍ ഗ്രൂപ്പിനെതിരായ 'സമ്പൂര്‍ണ വിജയം' വരെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിനെത്തുടര്‍ന്ന് പാളിയ ചര്‍ച്ചകള്‍ ഈജിപ്തില്‍ പുനരാരംഭിക്കും.
അമേരിക്കന്‍ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയിലുണ്ട്. തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായിലിന്റെ യുദ്ധ കാബിനറ്റ് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസെന്‍കോട്ട് എന്നിവരുമായി വ്യാഴാഴ്ച ടെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി.
'ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ വിജയത്തിലേക്കുള്ള പാതയിലാണ്, നെതന്യാഹു ബുധനാഴ്ച പറഞ്ഞു, ഈ പ്രവര്‍ത്തനം മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കും. മറ്റൊരു പരിഹാരവുമില്ല.
ഫലസ്തീനികളുടെ അഭയകേന്ദ്രമായി ഇസ്രായില്‍ ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്ന റഫയില്‍ ഒറ്റരാത്രിയില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തി, അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു.