ചാലക്കുടിയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍ - ചാലക്കുടിയില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റാലപ്പടിയില്‍ ബാബുവിനെയാണ് (53)മരിച്ചനിലയില്‍ കണ്ടെത്തിയത്. ചാലക്കുടിയിലെ ഐവിഷന്‍ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ്  സംഭവം. ഇവിടെ ബാബു ഒറ്റയ്ക്കായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു.  വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമായിട്ടില്ല.

 

Latest News