മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ബാബ സിദ്ദീഖ് പാര്‍ട്ടി വിട്ടു

മുംബൈ - മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ബാബ സിദ്ദീഖ് പാര്‍ട്ടി വിട്ടു. എന്‍ സി പി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്നാണ് സൂചന. ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസില്‍ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി. 48 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിക്കുകയാണെന്ന് 'എക്‌സി ' ല്‍  പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബാബ സിദ്ദീഖ് പറഞ്ഞു. യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു.   ചെറുപ്പകാലം തൊട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന  ബാബ സിദ്ദീഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി. പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയെന്നും ബാബ സിദ്ദീഖ് പറഞ്ഞു.

 

Latest News