Sorry, you need to enable JavaScript to visit this website.

എം.ജി സര്‍വകലാശാലയില്‍ ഇടതു സഹയാത്രികനെ  രജിസ്ട്രാര്‍ ആക്കാന്‍ കൊണ്ടു പിടിച്ച നീക്കം 

കോട്ടയം-ഇടതു സഹയാത്രികനെ രജിസ്ട്രാര്‍ ആക്കുന്നതിന് വഴിയൊരുക്കാന്‍ എം.ജി സര്‍വകലാശാലയില്‍ നീക്കം. ഇതിനായി പ്രായ പരിധിയില്‍ ള്ളവുനല്‍കി യോഗ്യതാ മാനദണ്ഡം പരിഷ്‌കരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. സര്‍വകലാ ശാലയുടെ നടപടിക്കെതിരെ ചാന്‍സലായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി കഴിഞ്ഞു.
സിന്‍ഡിക്കേറ്റ് അംഗമായ സി.പി.എം  നോമിനി നിയുടെ മറ്റു യോഗ്യതകളിലും സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രൊഫസര്‍ഷിപ്പിലും അധ്യാപന പരിചയത്തിലും വേണ്ടത്ര യുജിസി ചട്ട പ്രകാരമുള്ള യോഗ്യത ഇല്ലെന്നാണ് അറിയുന്നത്. കായിക അധ്യാപകനായ ഇദ്ദേഹം സേവന മനുഷ്ഠിക്കുന്ന കോട്ടയത്തെ കോളജില്‍
ഗവേഷണ പാഠ്യ പദ്ധതികളൊന്നും തന്നെ ഇല്ലെന്നതും ന്യുനതയാണ്. ഇതെല്ലാം മറച്ചുപിടിക്കുകയും ഒപ്പം പ്രായ കടമ്പ കടക്കാന്‍ ഇളവു നല്‍കാനുമാണ് ലക്ഷ്യം.എംജി സര്‍വകലാശാല രജിസ്ട്രാര്‍ നിയമനചട്ടം ഭേദഗതി ചെയ്തത് അപലപനീയമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ജി.ലിജിന്‍ലാല്‍ ആരോപിച്ചു.
സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കിമാറ്റുകയാണ് സിപിഎം .  എം.ജി സര്‍വകലാശാലയെ സി.പിഎംയൂണിവേഴ്‌സിറ്റിയാക്കാനുള്ള നീക്കം അനുവദിക്കില്ല.ഇതിനകം തന്നെ പാര്‍ട്ടിക്കാരെ കുത്തി നിറയ്ക്കാനുള്ള ഇടമായി സര്‍വകലാശാലയെ മാറ്റി കഴിഞ്ഞു. ഇതിനെതിരെ
ചാന്‍സലറായ ഗവര്‍ണറെ സമീപിക്കും.

Latest News