Sorry, you need to enable JavaScript to visit this website.

കേന്ദ്രം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍, സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മ -മുഖ്യമന്ത്രി

ന്യൂദല്‍ഹി - രാജ്യത്തിന്റെ ഐക്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇത് ചൂണ്ടിക്കാട്ടുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ സമരത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദില്ലിയില്‍ ജന്ദര്‍മന്തറിലാണ് കേരളത്തിന്റെ ധര്‍ണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എം എല്‍ എമാരും കേരളത്തില്‍ നിന്നുള്ള ഇടത് പക്ഷ എം പമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും  സമരത്തില്‍ അണിചേരുന്നുണ്ട്.
കേരളത്തിലെ ഭരണത്തിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നതാണ് ചിലരുടെ പ്രതികരണം. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.  ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജി എസ് ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടമുണ്ടാക്കുന്നതിന് ശിക്ഷിക്കുന്ന സ്ഥിതി ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Latest News