Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹയാത്രികര്‍ നോക്കി നില്‍ക്കേ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കുറ്റിക്കാട്ടില്‍ കണ്ടെത്തി

കോട്ടയം - ട്രെയിനില്‍ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനില്‍ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെ ഇന്നലെ രാത്രിയോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. തിരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനാണ് സഹയാത്രികര്‍ നോക്കി നില്‍ക്കേ ട്രെയിനില്‍ നിന്ന് ചാടിയത്. 
വേണാട് എക്‌സ്പ്രസ് പിറവം സ്റ്റേഷന്‍ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. യുവാവ് ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ഇതിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം ട്രെയിനില്‍ വാതിലിന് താഴെയുള്ള സ്റ്റെപ്പില്‍ നില്‍ക്കുന്ന യുവാവിനോട് കയറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് അനുസരിക്കാതെ യുവാവ് ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിന്‍ നിര്‍ത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല. രാത്രിയോടെ യുവാവ് ചാടുന്നതിന്റെ വീഡിയോ കണ്ട തലയോലപ്പറമ്പ് പോലീസ് രാത്രി പത്തരയോടെ യുവാവിനായി തിരച്ചില്‍ തുടങ്ങുകയായിരുന്നു. 

 

Latest News