തിരുവനന്തപുരം - കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്ര സര്‍ക്കാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാറാണിത്. സര്‍ക്കാറിന് പ്രതിപക്ഷം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സര്‍ക്കാരാണ് .നിലയില്ലാ കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളിധരന്‍ രാത്രിയില്‍ പിണറായിക്കൊപ്പം ചര്‍ച്ച നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇടനിലക്കാരന്‍ മുരളീധരനാണ്. സുരേന്ദ്രന്റെ കള്ളപ്പണ കേസ് ഒത്തുതീര്‍ക്കുന്നതും മുരളീധരനാണ്. വീണാവിജയന്റെ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.