ഗോഡ്സെയെ പ്രകീര്‍ത്തിച്ച  ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും

കോഴിക്കോട്-ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാന്‍ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇന്നലെ എന്‍ഐടി രജിസ്ട്രാര്‍ കുന്ദമംഗലം പൊലീസിന് കൈമാറിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, ഇത്തരമൊരു കമന്റ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച് വരുത്തുക. ഇവര്‍ക്കൊപ്പം കമന്റുകള്‍ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉള്‍പ്പെടെ ഐ പി അഡ്രസ് കണ്ടെത്താന്‍ സൈബര്‍ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവന്‍ അവധിയില്‍ ആണെന്നാണ് എന്‍ ഐ ടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Latest News