Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപിയിലെ പൂജ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

Read More

- രാജ്യത്ത് ന്യൂനപക്ഷം പ്രയാസപ്പെടുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
(കാഞ്ഞിരപ്പുഴ​)
 പാലക്കാട് - രാജ്യത്ത് ന്യൂനപക്ഷം ഏറെ പ്രയാസപ്പെടുകയാണെന്നും പാർല്ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമം അടക്കം വെല്ലുവിളിക്കപ്പെടുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ ബഹുദൈവാരാധന പ്രതിഷ്ഠിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ആരാധനാലയങ്ങളിൽ എന്ത് ആരാധന നടത്തണമെന്നത് കോടതി തീരുമാനിക്കുന്ന അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് കാഞ്ഞിരപ്പുഴയിൽ കെ.പി മൊയ്തു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ.
 കോടതിയും ഭരണകൂടങ്ങളും സഹവർത്തിത്വമാണ് കരുതുന്നതെങ്കിൽ ആരാധനാലയങ്ങൾക്ക് സുരക്ഷിതത്വം നല്കണം. ഇന്ത്യയിൽ ആരാധനാലയങ്ങൾക്ക് സുരക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാധനാലയ നിയമം വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണ്. ഇത് മാറണം. കോടതികളും ഗവൺമെന്റും ഇക്കാര്യത്തിൽ മാറി ചിന്തിക്കണം. ന്യൂനപക്ഷ സമൂഹങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവരെ ലക്ഷ്യമിട്ടാണ് പലതും നടക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വിവേചനങ്ങളില്ലാതെ എല്ലാവർക്കും നീതി ലഭ്യമാക്കേണ്ട ഭരണകൂടം തന്നെ അകറ്റി നിർത്താനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. പൗരത്വ നിയമമൊക്കെ ഇതിന്റെ ഭാഗമാണ്. എന്ത് കഴിക്കണം? എന്ത് ധരിക്കണം? എന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്നു. ആരാധനാലയങ്ങളിൽ ഏത് ആരാധനയാണ് നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കുന്നു. രാജ്യം പാസാക്കിയ നിയമങ്ങൾ നോക്കുകുത്തിയാവുന്നു. വ്യത്യസ്തകളാണ് രാജ്യത്തിന്റെ ആത്മാവ്. അതിന്റെ പേരിൽ ഏറ്റുമുട്ടലുകൾ പാടില്ല. ആരാധനാലയ നിയമം എന്താണോ അനുശാസിക്കുന്നത്, അതാണ് തുടരേണ്ടത്. എന്നാൽ, ഈ നിയമയത്തെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങളാണ് സംഭവിക്കുന്നത്. ഇത് ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ അപകടം ചെയ്യുന്നതാണ്. ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യണമെന്നും തങ്ങൾ ഓർമിപ്പിച്ചു.

Latest News