Sorry, you need to enable JavaScript to visit this website.

കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് ക്രൂരമർദ്ദനം

കണ്ണൂർ- തില്ലങ്കേരിയിൽ തെയ്യത്തിന് ക്രൂര മർദ്ദനം. തില്ലങ്കേരിയിലെ കൈതചാമുണ്ഡിയുടെ ചടങ്ങിനിടെയാണ് മർദ്ദനമുണ്ടായത്. വൻ ജനക്കൂട്ടമാണ് തെയ്യത്തെ മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടുന്ന തെയ്യമാണ് കൈതചാമുണ്ഡി. കോഴിക്കള്ളാ എന്ന് പൊതുജനം വിളിക്കുകയും വിളിക്കുന്നതിന് അനുസരിച്ച് തെയ്യും പ്രകോപിതനായി ആളുകളെ വാളുകൊണ്ട് വെട്ടുന്നതായി ആംഗ്യം കാണിക്കുന്നതുമാണ് നടക്കുന്നത്. ഇതിനിടെയുണ്ടായ ചില പ്രകോപനങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചത്. പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
 

Latest News