ദുരൂഹ സാഹചര്യത്തില്‍ അമ്മയേയും മകനേയും കാണാതായി

ചിറ്റാരിക്കല്‍- കാസര്‍കോട് ചിറ്റാരിക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയേയും മകനേയും കാണാതായതായി പരാതി. വെള്ളയടുക്കത്ത് മനുവിന്റ ഭാര്യ നീനു മകന്‍ സായികൃഷ്ണ എന്നിവരെയാണ് കാണാതായത്.

രാവിലെ പത്ത് മണിയോടെ വീട്ടില്‍നിന്ന് നീനുവിനെയും രണ്ടരവയസ്സുള്ള മകനെയും കാണാതായതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മെക്കാനിക്കായ മനു രാവിലെ ജോലിക്ക് പോയിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ ആക്രിക്കച്ചവടക്കാരെത്തിയിട്ടുണ്ടെന്ന് നീനു മനുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ നീനുവിനെയും മകനെയും കാണാനില്ലായിരുന്നു എന്നാണ് മനു പോലീസിന് നല്‍കിയ പരാതി.

വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലാണ്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നീനുവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.

 

Latest News