കാലിഫോർണിയ- ഫെയ്‌സ്ബുക്കിൽനിന്ന് പിരിച്ചുവിട്ട ശേഷം സ്വന്തമായി കമ്പനി തുടങ്ങിയ തനിക്ക് പ്രതിവർഷം 27 കോടി രൂപ സമ്പാദിക്കാൻ കഴിയുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി 41-കാരനായ ടെക്കി. Appsumo.comന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ നോഹ കഗനാണ് സി.എൻ.ബി.സി ചാനലിൽ ഇക്കാര്യം പറഞ്ഞത്. ചാനലിന്റെ Make It's Millennial Money സീരീസിലാണ് വെളിപ്പെടുത്തൽ.
യുഎസിൽ താമസിക്കുന്ന, ഇസ്രായേലി കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനാണ് കഗൻ. താൻ എപ്പോഴും സമ്പന്നനാകാൻ സ്വപ്നം കാണാറുണ്ടെന്നും സമ്പത്തിലേക്കുള്ള പാത സാങ്കേതികവിദ്യയുടെ ലോകത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അറിയാമായിരുന്നു. എന്റെ സ്വപ്നം മൈക്രോസോഫ്റ്റ് ആയിരുന്നു. ബിൽ ഗേറ്റ്‌സായിരുന്നു എനിക്ക് മാതൃക. അതാണ് താൻ പിന്തുടരാൻ ആഗ്രഹിക്കുന്ന വഴിയെന്നും കോഗൻ പറഞ്ഞു.
2005ൽ പ്രൊഡക്റ്റ് മാനേജറായാണ് കോഗൻ ഫെയ്‌സ്ബുക്കിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷം കോച്ചെല്ലയിലെ പ്രസ്സുകൾക്ക് കമ്പനി വിവരങ്ങൾ ചോർത്തി നൽകി എന്നാരോപിച്ച് ഫെയ്‌സ്ബുക്കിൽനിന്ന് പുറത്താക്കി.
24-ാമത്തെ വയസിലായിരുന്നു ഫെയ്‌സ്ബുക്കിൽനിന്ന് പുറത്തുപോകേണ്ടി വന്നത്. ഞാൻ ഞെട്ടിപ്പോയി. എന്നാൽ, ഞാൻ എന്താകണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. നിങ്ങളുടെ വിധിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഒരു സംരംഭകനാകാനും നിങ്ങൾക്ക് ആഗ്രഹമുണ്ടാകും. നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ട്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് ശേഷം, സംരംഭകർക്കായി കോഗൻ കോൺഫറൻസുകൾ നടത്തി. ദക്ഷിണ കൊറിയയിൽ ഇംഗ്ലീഷ് പഠിപ്പിക്കുകയും സിലിക്കൺ വാലി ടെക് സ്ഥാപനങ്ങൾക്കായി കൺസൾട്ടിംഗ് ജോലികൾ ഏറ്റെടുക്കുകയും ചെയ്തു. 2008ൽ മുഴുവൻ സമയ സംരംഭകനായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.
Facebook ന് പുറമെ Mint.com പോലുള്ള സാങ്കേതിക ഭീമൻമാരുമായി പ്രവർത്തിച്ച അനുഭവം ഉപയോഗിച്ച്, 2010ൽ അദ്ദേഹം ഡിസ്‌കൗണ്ട് സോഫ്റ്റ്‌വെയർ വെബ്‌സൈറ്റ് AppSumo ആരംഭിച്ചു. ചുമതലയേറ്റ ആദ്യ വർഷം അദ്ദേഹം ശമ്പളം എടുത്തില്ല. എന്നാൽ കമ്പനി തഴച്ചുവളരാൻ തുടങ്ങിയപ്പോൾ, ലാഭത്തിന്റെ ഒരു ഭാഗം വാർഷിക ബോണസായി എടുക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം, കമ്പനി ഏകദേശം 80 മില്യൺ ഡോളർ വരുമാനം ഉണ്ടാക്കുകയും 7 മില്യൺ ഡോളറിലധികം ലാഭം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഒരു സംരംഭകനായിരിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗങ്ങളിലൊന്ന്, നിങ്ങൾക്ക് അലാറം കേട്ട് ഉണരേണ്ടതില്ല എന്നതാണ്. താൻ ഒരിക്കലും വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഗൻ പറഞ്ഞു.
തന്റെ AppSumo ബിസിനസിന് പുറമേ, മിസ്റ്റർ കഗൻ ഒരു YouTube ചാനലും നടത്തുന്നുണ്ട്. ആളുകളെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന 'മില്യൺ ഡോളർ വീക്കെൻഡ്' എന്ന തന്റെ പുസ്തകവും അദ്ദേഹം അടുത്തിടെ പ്രസിദ്ധീകരിച്ചു.