എന്‍.സി.പിയുടെ പേര് ഇനി എന്‍.സി.പി-ശരദ്ചന്ദ്ര പവാര്‍, ചിഹ്നവും മാറും

ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗത്തിന് 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി  -ശരദ്ചന്ദ്ര പവാര്‍' എന്ന പേര്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച അനുവദിച്ചു, അജിത് പവാറിന്റെ വിഭാഗമാണ് യഥാര്‍ഥ എന്‍.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ വിധിച്ചതിന് പിന്നാലെയാണിത്.

ശരദ് പവാര്‍ വിഭാഗം മൂന്ന് പേരുകളും ചിഹ്നങ്ങളും കമ്മീഷന് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസി തീരുമാനം.

ആല്‍മരവും തിരഞ്ഞെടുപ്പ് ചിഹ്നമായി ശരദ് പവാര്‍ സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഉദയസൂര്യന്‍, സൂര്യകാന്തി എന്നിവയും നിര്‍ദേശിച്ചു.  നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍ എന്നീ മൂന്ന് പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ രാജ്യസഭയിലേക്കുള്ള 6 സീറ്റുകളിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആവശ്യങ്ങള്‍ക്കായി കമ്മീഷന്‍ പേര് അംഗീകരിച്ചു.
കമ്മീഷന്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് എന്‍സിപി ചിഹ്നമായ 'ക്ലോക്ക്' അനുവദിച്ചിരുന്നു.

 

 

Latest News