ഏക സിവില്‍കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി

ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍കോഡ് നിയമം പാസ്സാക്കി. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി ബില്‍ ഇന്നലെയാണ് അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, സ്വത്തിന്റെ അനന്തരാവകാശം മുതലായവക്ക് പൊതുവായ നിയമം അവതരിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പി ദേശായിയുടെ അധ്യക്ഷതയില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി സമര്‍പ്പിച്ച കരട് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമമായി മാറിയ യുസിസി ബില്‍.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത്. ദേശീയ തലത്തിലും സമാനമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഗുജറാത്ത്, അസം തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Latest News