അയോധ്യ- അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി െ്രെഫഡ് ചിക്കന്‍ (കെഎഫ്‌സി) അയോധ്യയില്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. എന്നാല്‍ ഇവിടെ മേഖലയില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.
വറുത്ത ചിക്കന്‍ ഇനങ്ങള്‍ക്ക് പേരുകേട്ട കെഎഫ്‌സിക്ക് അവരുടെ നോണ്‍വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിത മേഖലക്ക് പുറത്ത് വില്‍ക്കാന്‍ കഴിയും.
രാമക്ഷേത്ര പരിസരത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ തീര്‍ഥാടന സര്‍ക്യൂട്ടായ പഞ്ച് കോസി മാര്‍ഗില്‍ മദ്യമോ മാംസാഹാരമോ വില്‍ക്കുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്.
കെഎഫ്‌സി ഉള്‍പ്പെടെയുള്ള എല്ലാ ബ്രാന്‍ഡുകളും അയോധ്യയില്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സ്വാഗതം ചെയ്യുന്നു. അയോധ്യയില്‍ നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങളും മദ്യവും വിളമ്പുന്നതിനും വില്‍ക്കുന്നതിനും നിരോധമുള്ള പ്രദേശത്ത് ഔട്ട്‌ലെറ്റുകള്‍ തുറന്നാല്‍, അവര്‍ സസ്യാഹാരം വില്‍ക്കേണ്ടിവരും. അയോധ്യയുടെ ബാക്കി ഭാഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല- ഡിഎം കുമാര്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാനമായ നിയന്ത്രണം നിലവിലുണ്ട്. അതിനാല്‍, മാംസാഹാരങ്ങള്‍ വിളമ്പുന്ന കെ.എഫ്.സി പോലുള്ള ഭക്ഷ്യ ശൃംഖലകള്‍ നഗരപരിധിക്ക് പുറത്ത് ഹരിദ്വാര്‍- റൂര്‍ക്കി ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്.