ഇസ്രായിലിന് കനത്ത തിരിച്ചടി, സൈനികർ തമ്പടിച്ച കേന്ദ്രം ആക്രമിച്ച് ഏഴ് സൈനികരെ വധിച്ചു

ഗാസ- ദക്ഷിണ ഗാസയിലെ ഖാൻയൂനുസ് നഗരത്തിൽ ഇസ്രായിൽ സൈനികർ തമ്പടിച്ച കേന്ദ്രം ആക്രമിച്ച ഏഴു സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അപ്പാർട്ട്‌മെന്റ് ടി.ബി.ജി ഷെൽ ഉപയോഗിച്ച്  ആക്രമിക്കുകയായിരുന്നു. ഇസ്രായിൽ സൈനികർ തമ്പടിച്ച സ്ഥലമായിരുന്നു ഇത്. ഇന്ന് (ബുധൻ) കാലത്ത് മധ്യ ഗാസായിൽ ഒരു സൈനികൻ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ ഏഴ്  മുതൽ ഇതുവരെയായി മൊത്തം  564 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
 

Latest News