കേന്ദ്രത്തിന്റെ 'ഭാരത്' അരി കേരളത്തില്‍ വില്‍പ്പന ആരംഭിച്ചു, കിലോക്ക് 29 രൂപ

തൃശൂര്‍- കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത്' അരി വില്‍പ്പന് ആരംഭിച്ചു. കിലോയക്ക് 29 രൂപയാണ് വില ഈടാക്കുന്നത്. 150 ചാക്ക് പൊന്നി അരി തൃശൂരില്‍ മാത്രം വില്‍പ്പന നടത്തിയതായിയാണ് സൂചന. വിതരണചുമതലയുള്ളത് നാഷണല്‍ കോ ഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ്. അരിക്ക് പുറമേ തന്നെ കടലപ്പരിപ്പും പൊതു വിപണിയേക്കാല്‍ കുറഞ്ഞവിലയില്‍ ലഭ്യമാകും. കടയപരിപ്പിന് കിലോ 60 രൂപയാണ്.
വിതരണത്തിനെത്തിക്കുന്നത് എഫ് സി ഐ ഗോഡൗണുകളില്‍നിന്ന് അരിയും പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ്. വിതരണം നടത്തുന്ന മില്ലേഴ്‌സ് അസോസിയേഷന്‍ മുഖേനയാണ്. സാധനങ്ങളുമായി എല്ലാ ജില്ലകളിലും വാഹനങ്ങള്‍ എത്തുമെന്നാണ് വിവരം. കിലോക്ക് 25 രൂപക്ക് നേരത്തെ സവാള വിറ്റിരുന്നു. ഓണ്‍ലൈന്‍ വഴി ഇത് വാങ്ങുന്നതിനായുള്ള സൗകര്യവും ഉടനെത്തും.എന്നാല്‍ കേന്ദ്രത്തിന്റെ അരി വില്‍പ്പന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രിയായ ജി.ആര്‍ അനില്‍ പ്രതികരിച്ചു.

 

Latest News