ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലി ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം

ജിദ്ദ - ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലി ഒഴിവ്. ആറ് ക്ലാര്‍ക്കുമാരേയും ഒരു ഹാന്‍ഡിമാനേയുമാണ് ആവശ്യം.
സാധുവായ ഇഖാമയുണ്ടായിരിക്കണം. 4000 റിയാലാണ് ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.
ക്ലറിക്കല്‍ തസ്തികയിലേക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ്, അറബിക് പരിജ്ഞാനം ഉണ്ടാകണം. പ്രായം 21 നും 40 നുമിടയില്‍. കംപ്യൂട്ടര്‍, ടൈപ്പിംഗ് പരിജ്ഞാനവും വേണം.
മട്രിക്കുലേഷനാണ് ഹാന്‍ഡിമാന്‍ തസ്തികയിലെ യോഗ്യത. അറബിക് അറിയണം. 21-40 പ്രായം. സാങ്കേതിക യോഗ്യതയുണ്ടാകണം.
കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.www.cgijeddah.gov.in

 

 

Latest News