Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഐ.ഡി.സിയുടെ ഓഫീസില്‍ എസ്.എഫ്.ഐ.ഒ പരിശോധന, വീണ വിജയനിലേക്ക് അന്വേഷണം നീളുന്നു

തിരുവനന്തപുരം- സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റീഗേഷന്‍ ടീം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എസ്.ഐ ഡി.സിയുടെ ഓഫീസില്‍ പരിശോധന തുടങ്ങി. നാലംഗസംഘത്തിന് ഡപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. സി.എം.ആര്‍.എല്ലിലെ റെയ്ഡ് പൂര്‍ത്തിയാക്കിയാണ് കെ.എസ്.ഐ.ഡി സിയില്‍ എത്തുന്നത്. താമസിയാതെ തന്നെ എക്‌സാലോജികിലേക്കും അന്വേഷണം എത്തും. വീണാ വിജയനെ ചോദ്യം ചെയ്യാനാണ് സാധ്യത. അറസ്റ്റിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടെന്നാണ് പ്രാഥമിക വിവരം. കെ.എസ്.ഐ.ഡി.സി നല്‍കുന്ന മറുപടി അതിനിര്‍ണായകമാകും. നാല് ഉദ്യോഗസ്ഥരാണ് കെ എസ് ഐ ഡി സിയില്‍ എത്തുന്നത്. ഇതോടെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എത്തുകയാണ്. ഇടപാടില്‍ കെ.എസ്.ഐഡി.സിയുടെ പങ്ക് എന്താണ് എന്നാണ് അന്വേഷണം പൊതുമേഖലാ സ്ഥാപനത്തിലെ പരിശോധനകള്‍ അതിനിര്‍ണ്ണായകമാകും.
കെ.എസ്.ഐ ഡി സിയും സി.എം.ആര്‍ എല്ലും തമ്മിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. സിഎംആര്‍എല്ലില്‍ കെ എസ് ഐ ഡി സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. മുഴുവന്‍ സമയ ഡയറക്ടറുമുണ്ട്. അതുകൊണ്ട് തന്നെ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയ പണം സര്‍ക്കാര്‍ സംവിധാനത്തെ സ്വാധീനിക്കാനാണെന്നാണ് ആരോപണം.
രണ്ടു ദിവസം റെയ്ഡ് നടത്തി. ജീവനക്കാരുടെ മൊഴിയും എടുത്തു. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സിയിലെ അന്വേഷണം. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.
മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടങ്ങിയത് തിങ്കളാഴ്ചയാണ്. ആദ്യ രണ്ടുദിവസം എക്‌സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ ആലുവയിലുള്ള കോര്‍പറേറ്റ് ഓഫിസിലെ റെയ്ഡ് നടന്നത്.
സി.എം.ആര്‍.എല്‍. ഓഫീസില്‍ നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം കണ്ടെത്തിയത് നിര്‍ണ്ണായക തെളിവുകളാണ്. കരിമണല്‍ സംസ്‌കരണ കമ്പനിയായ സിഎംആര്‍എലിന്റെ (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മില്‍ വലിയ അന്തരം കണ്ടെത്തി. പ്രാഥമിക തെളിവെടുപ്പിലാണിതു വ്യക്തമായത്. കരിമണല്‍ ഖനനത്തിനും സിന്തറ്റിക് റൂട്ടൈല്‍ നിര്‍മ്മാണത്തിനും ഒത്താശ ലഭിക്കാന്‍ രാഷ്ട്രീയട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം.
<ു>ആദായനികുതി വകുപ്പിനു സിഎംആര്‍എല്‍ സമര്‍പ്പിച്ച കണക്കു പ്രകാരം 2016 മുതല്‍ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാര്‍ച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കമ്പനിയുടെ യഥാര്‍ഥ ലാഭം ഇതിലുമേറെയാണ്. യഥാര്‍ഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആര്‍ക്കു നല്‍കി എന്നാണ് എസ്എഫ്‌ഐഒ കണ്ടെത്താന്‍ ശ്രമിക്കുന്നത്. വീണാ വിജയനെ ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്. 73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലര്‍ക്കായി നല്‍കാന്‍ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാര്‍ഥ വരുമാനം എത്രയെന്നു കണ്ടെത്തിയാല്‍ മാത്രമേ ഏതെല്ലാം ഷെല്‍കമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറന്‍സിക് ഓഡിറ്റിങ് എസ്എഫ്‌ഐഒ ഉടന്‍ ആരംഭിക്കും. ഇത് അതിനിര്‍ണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി. അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കയാണ് ലക്ഷ്യം.

 

Latest News