ജിസാന്‍ കെ.എം.സി.സി വാര്‍ഷിക സമാപനം വെളളിയാഴ്ച

ജിസാന്‍ - കെ.എം.സി.സിയുടെ  ഒരു വര്‍ഷം നീണ്ട  മുപ്പതാം വാര്‍ഷിക പരിപാടികള്‍ക്കു  സമാപനം കുറിക്കുന്നു.
കരുതലിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ വിവിധ പരിപാടികള്‍ വാര്‍ഷികത്തോനുബന്ധിച്ച്് സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ജിസാന്‍ ഫുക്ക മറീന ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാല് മുതല്‍ സമാപന പരിപാടികള്‍ ആരംഭിക്കും.
കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങളും ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, ഉപഹാര സമര്‍പ്പണം, സുരക്ഷാ  കോഡിനേറ്റര്‍മാര്‍ക്കുള്ള ആദരം, നാഷണല്‍ കെ.എം.സി.സി നേതാക്കള്‍ക്ക് സ്വീകരണം എന്നിവയും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

 

Latest News