ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കവര്‍ച്ചക്കാര്‍ ആക്രമിച്ചു

ചിക്കാഗോ- അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വീടിന് അടുത്തുവെച്ചായിരുന്നു ആക്രമണം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തതായും വീഡിയോയില്‍ പറയുന്നു. അലിയുടെ കൈയിലുണ്ടായിരുന്ന പണവും മറ്റും ഇവര്‍ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇയാളുടെ അടുത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ സ്യേദ റുഖിലിയ ഫാത്തിമ റിസ്‌വി സര്‍ക്കാരിന് നിവേദനം നല്‍കി.

 

Latest News