Sorry, you need to enable JavaScript to visit this website.

ചന്ദ്രബാബു നായിഡു വീണ്ടും എന്‍.ഡി.എയിലേക്ക്, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ന്യൂദല്‍ഹി - 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഉപേക്ഷിച്ച ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചെത്താന്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ഇതിന്റെ ഭാഗമായി ബുധനാഴ്ച ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കളെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് അഞ്ചോടെ ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍ എത്തുമെന്നാണ് സൂചന.

നടന്‍ പവന്‍ കല്യാണിന്റെ ജനസേനയുമായി നേരത്തെതന്നെ ടി.ഡി.പി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നടന്ന എന്‍.ഡി.എ സഖ്യകക്ഷികളുടെ യോഗത്തില്‍ ജനസേന പങ്കെടുത്തിരുന്നു. ടി.ഡി.പിയെക്കൂടെ സഖ്യത്തിലെത്തിക്കാന്‍ ജനസേന ശ്രമം തുടര്‍ന്നുവരികയായിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനസേനയുമായി ടി.ഡി.പി ഏകദേശ സീറ്റുധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, എന്‍.ഡി.എ സഖ്യത്തിലുണ്ടായിരുന്ന ടി.ഡി.പി, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഖ്യമുപേക്ഷിച്ചത്.

 

Latest News