അഡ്വ.ടി.ജെ.ഐസക് കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍

കല്‍പറ്റ- നഗരസഭാ ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ. ടി.ജെ.ഐസക്കിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.ശിവരാമനെയാണ് പരാജയപ്പെടുത്തിയത്. ഐസക്കിനു 15ഉം ശിവരാമന് 13 ഉം വോട്ട് ലഭിച്ചു. ആകെ 28 അംഗങ്ങളാണ് കൗണ്‍സിലില്‍.യു.ഡി.എഫിന് 15 ഉം എല്‍.ഡി.എഫിനു 13 ഉം അംഗങ്ങളാണുള്ളത്.
യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്‌ലിംലീഗിലെ മുജീബ് കെയെംതൊടി ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ.അജിത വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഡിസംബര്‍ 18ന് രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നുവന്ന ഒഴിവിലായിരുന്നു  തെരഞ്ഞെടുപ്പ്. അഡ്വ.ഐസക്കിന്റെ പേര് മുജീബ് കെയെംതൊടി നിര്‍ദേശിച്ചു. പി.വിനോദ്കുമാര്‍ പിന്താങ്ങി. ആര്‍.ജെ.ഡിയിലെ ഡി.രാജനാണ് ശിവരാമന്റെ പേര് നിര്‍ദേശിച്ചത്. സി.പി.ഐയിലെ ടി.മണി പിന്താങ്ങി. ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കും. കെ.പി.സി.സി സെക്രട്ടറിയാണ് ഐസക്.

 

Latest News