ട്രംപിന് തിരിച്ചടി, പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന വാദം കോടതി തള്ളി

വാഷിംഗ്ടണ്‍ - 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്ന് താന്‍ ഒഴിവാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഫെഡറല്‍ അപ്പീല്‍ കോടതി  നിരസിച്ചു. പ്രസിഡന്റായിരിക്കെ താന്‍ സ്വീകരിച്ച നടപടികളില്‍ തന്നെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന ട്രംപിന്റെ വാദവും  കോടതി തള്ളി.
സെനറ്റ് ഇംപീച്ച്‌മെന്റ് വിചാരണയില്‍ ആദ്യം ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്ന ട്രംപിന്റെ നിലപാടിനെ യുഎസ് കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ സമിതി തള്ളി.
'എക്‌സിക്യൂട്ടീവ് അധികാരത്തിലെ ഏറ്റവും അടിസ്ഥാനപരമായ പരിശോധനയെ നിര്‍വീര്യമാക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരമുണ്ടെന്ന മുന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല- ജഡ്ജിമാര്‍ പറഞ്ഞു. യു.എസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ട്രംപിന് കോടതി സമയം നല്‍കി.

 

Latest News