ഡിട്രോയിറ്റ് - യുഎസില്‍ 750,000ലധികം വാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു, മുന്‍വശത്തെ പാസഞ്ചര്‍ എയര്‍ബാഗുകളുടെ സെന്‍സര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യു.എസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത രേഖകളിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്
ഉടമകള്‍ക്ക് നിരക്കൊന്നും ഈടാക്കാതെ ഡീലര്‍മാര്‍ സീറ്റ് സെന്‍സറുകള്‍ മാറ്റി സ്ഥാപിക്കും. മാര്‍ച്ച് 18 മുതല്‍ ഉടമകളെ അറിയിക്കും.
2020 മുതല്‍ 2022 വരെയുള്ള മോഡല്‍ വര്‍ഷം വരെയുള്ള ചില ഹോണ്ട പൈലറ്റ്, അക്കോര്‍ഡ്, സിവിക് സെഡാന്‍, എച്ച്ആര്‍വി, ഒഡീസി മോഡലുകളും 2020 ഫിറ്റ്, സിവിക് കൂപ്പെ എന്നിവയും തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെടുന്നു.