Sorry, you need to enable JavaScript to visit this website.

ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇറങ്ങിയോടി, പി.എസ്.സി പരീക്ഷക്കിടെ ആള്‍മാറാട്ട ശ്രമം

തിരുവനന്തപുരം- പി.എസ്.സി പരീക്ഷക്കിടെ ആള്‍മാറാട്ട ശ്രമം. ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി. രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍.ജി.എസ് പരീക്ഷയിലാണ് ആള്‍മാട്ടത്തിന് ശ്രമമുണ്ടായത്.

പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നാണ് ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് അന്വേഷണം ആരംഭിച്ചു. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച ആളെ തിരിച്ചറിയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

 

 

Latest News