കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

എടപ്പാള്‍-കോഴികളെ  കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തി. പുള്ളുവന്‍പടി കോലത്രയില്‍ കളരിക്കല്‍ പറമ്പില്‍ അപ്പുണ്ണിയുടെ വീട്ടിലെ പത്തോളം വരുന്ന നാടന്‍ കോഴികളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. രാവിലെ വീട്ടുക്കാര്‍ പുറത്തിറങ്ങിയപ്പോഴാണം സംഭവം ശ്രദ്ധയില്‍ പെട്ടത്. കൂട് തകര്‍ത്താണ് ആക്രമണം നടന്നിരിക്കുന്നത്. നാലണ്ണത്തിനെ കൂടിന് സമീപം കൊന്നിട്ട നിലയിലും ബാക്കി ആറ് കോഴികളെ കൊണ്ടുപോയ നിലയിലുമാണ്. കോലത്ര പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം രൂക്ഷമാണന്ന് നാട്ടുകാര്‍ പറയുന്നു.  വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രദേശവാസികള്‍ക്ക്  നിരവധി തവണ തെരുവ്‌നായക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്തു മൃഗകളങ്ങള്‍ക്കും ഭീക്ഷണി ആവുന്നുണ്ട്.

Latest News