കേരളത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്ന  കേസ്; എന്‍ഐഎ കോടതിയുടെ വിധി ഇന്ന്

കൊച്ചി-കേരളത്തില്‍ ഐഎസ് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. ഇയാള്‍ ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് കേരളത്തില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest News