Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാൽക്കണും രാജാക്കൻമാരും, എക്‌സിബിഷൻ ശ്രദ്ധാകേന്ദ്രം

റിയാദ്- ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് അറിയപ്പെട്ടിരുന്നത് അറേബ്യൻ ഫാൽക്കൺ എന്ന പേരിലായിരുന്നു. പിന്നീട് ഭരണമേറ്റെടുത്ത് രാജാക്കന്മാരായി മാറിയ രാജാക്കൻമാരെല്ലാം ഫാൽക്കണുകളുകളെ സംരക്ഷിക്കുന്നതിന് ഏറെ ശ്രദ്ധ നൽകുകയും ചെയ്തവരാണ്.  അബ്ദുല്ല രാജാവിന്റെ മക്കളായ ഭരണാധികാരികളുടെയെല്ലാം ഫാൽക്കണിനോടൊപ്പമുള്ള ചിത്രം റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിഫൻസ് എക്‌സിബിഷനിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. നിരവധി സന്ദർശകരെ ഇത് ആകർഷിച്ചു. അബ്ദുൽ അസീസ് രാജാവിനോടുള്ള ആദര സൂചകമായി സൗദി എയർഫോഴ്‌സിൽ ഫാൽക്കണെന്ന പേരിൽ പ്രത്യേക സേനയുമുണ്ട്. ഫെബ്രുവരി 4 മുതൽ 8 വരെ വരെ റിയാദിലാണ് ഡിഫൻസ് എക്‌സിബിഷൻ നടന്നു വരുന്നത്. ഫാൽക്കണുകളെ കുറിച്ചും അവയുടെ പൈത്യകത്തെ കുറിച്ചുമുള്ള വിവരങ്ങൾ  പവലിയനിൽ  ലഭ്യമാണ്. 
സൗദി അറേബ്യയിലെ രാജാക്കന്മാർക്ക് ഫാൽക്കണുകളുമായുള്ള അടുത്ത ബന്ധം പ്രദർശനത്തിൽ എടുത്തുകാണിച്ചിട്ടുണ്ട്. സൗദ്, ഫൈസൽ, ഖാലിദ്, ഫഹദ്, അബ്ദുല്ല രാജാക്കന്മാരും, സുൽത്താൻ രാജകുമാരൻ, നായിഫ് രാജകുമാരൻ എന്നിവരുടെ ഫാൽക്കണുകളോടുത്തുള്ള ചിത്രങ്ങളും ഖാദിമുൽ ഹറമൈൻ  സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ചിത്രവും ക്ലബ്ബിന്റെ പവലിയനിൽ ആകർഷണിയമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 
45 രാജ്യങ്ങളിൽ നിന്നായി 750 പ്രദർശകരാണ്  എക്‌സിബിഷനിൽ പങ്കെടുക്കുന്നത്.  ഫാൽക്കണുകളോടൊത്തു ഫോട്ടോക്ക് പോസ് ചെയ്യുന്നതിനുള്ള അവസരവും എക്‌സിബിഷനിൽ പങ്കെടുക്കുന്ന സൗദി ഫാൽക്കൺസ് ക്ലബ് ഏർപ്പെടുത്തിയിട്ടുണ്ട്.  സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഫാൽക്കണുകളെ കുറിച്ച് അവബോധമുണ്ടാക്കുകയെന്നതാണ് ഫാൽക്കൺ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.   രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രദർശനത്തിലേക്ക് പ്രവേശനം.
 

Latest News