Sorry, you need to enable JavaScript to visit this website.

പാലിയൂർ ചർച്ച് ശിവക്ഷേത്രം തന്നെ; പ്രസ്താവനയിൽ ഉറച്ച് ആർ.വി ബാബു

കൊച്ചി- പാലിയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്ന് വി.എച്ച്.പി നേതാവ് ആർ.വി ബാബു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ വിവാദ പ്രസ്താവനയെ കുറിച്ച് ഒന്നും പറയാതെ, കുപ്രചരണം കൊണ്ട് സത്യത്തെ തകർക്കാനാകില്ലെന്ന് മാത്രമാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. പാലിയൂർ ചർച്ച ശിവക്ഷേത്രമായിരുന്നുവെന്ന് കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചയിലാണ് ബാബു അഭിപ്രായപ്പെട്ടത്. ഇതിനെതിരെ വൻ വിമർശനം ഉയർന്നതോടെ ഫെയ്‌സ്ബുക്കിൽ കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു.

ചർച്ചിനെ കുറിച്ച് പറഞ്ഞത് വിവാദമാക്കി ക്രിസ്ത്യാനികളെ ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർ.വി ബാബു പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ  തെറ്റിദ്ധരിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള പ്രചാരവേലയെ കരുതിയിരിക്കണണെന്നും ബാബു പറഞ്ഞു. 3000 ത്തിലേറെ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശകാലത്ത് തകർപ്പെടുകയോ മുസ്ലീം പള്ളികളാക്കുകയോ ചെയ്തതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയുടെയൊന്നും അടി മാന്തി ശിവലിംഗം തിരയണ്ട എന്ന ആർ.എസ്.എസിന്റെ  പ്രസ്താവനയാണ്  ഹിന്ദുക്കൾ അംഗീകരിക്കുന്നത്.

അയോദ്ധ്യ ശ്രീരാമ ജന്മഭൂയായത് കൊണ്ടും അത് ക്രൈസ്തവർക്ക് ജറുസലേം പോലെയോ മുസ്ലീങ്ങൾക്ക് മക്ക പോലെയോ  പവിത്രമായതു കൊണ്ടും അവിടെ നിലനിന്നത് ഒരു വിദേശ അക്രമിയുടെ സ്മാരകമായതുകൊണ്ടുമാണ് അവിടെ രാമക്ഷേത്രം വേണം എന്ന ആവശ്യത്തിൽ ഹിന്ദുക്കൾ ഉറച്ച് നിന്നത്.  മഥുര, കാശി എന്നിവ ഹിന്ദുക്കളുടെ അതീവ പുണ്യസ്ഥലങ്ങളായതിനാൽ അതിൽ നിയമപരമായ പോരാട്ടം ചില ഹിന്ദു സംഘടനകൾ നടത്തുന്നുണ്ടെങ്കിലും സംഘ പരിവാർ സംഘടനകൾ ആ വിഷയത്തിൽ പോലും  ഒരഭിപ്രായവും ഇത് വരെ പറഞ്ഞിട്ടില്ല. 
തുർക്കിയിൽ 1500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയായിരുന്ന   ഹാഗിയ സോഫിയയെ  മുസ്ലീം പള്ളിയാക്കി മാറ്റിയതിന് പിന്നാലെ 1000 ത്തിലേറെ വർഷം പഴക്കമുള്ള ചോറാ പള്ളിയും മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പിന്തുണച്ചവരും അതിനെ കണ്ടില്ലെന്ന് നടിക്കുന്നവരുമാണ്  പാലിയൂരും അർത്തുങ്കലും പൊക്കിപ്പിടിച്ച് വരുന്നത്.  ശ്രീലങ്കയിലെ 5 പള്ളികളിലായി നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട 250 തിലേറെ െ്രെകസ്തവരെ ശ്രീലങ്കൻ സഭ വിശുദ്ധരാക്കി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ജിഹാദികളുടെ ക്രിസ്ത്യൻ കൂട്ടക്കൊലയെ കാണാൻ കൂട്ടാക്കാത്തവരുടെ െ്രെകസ്തവ സ്‌നേഹം  കപടമാണ്. മണിപ്പൂർ ചീറ്റിപ്പോയതിന്റെ വിഷമം പാലിയൂർ ഉയർത്തി പരിഹരിക്കാനാണവർ ശ്രമിക്കുന്നത്. കുപ്രചരണം കൊണ്ട് സത്യത്തെ തകർക്കാനാവില്ലെന്നും ബാബു പറഞ്ഞു.

Latest News