ഗാന്ധിയുടെ രാജ്യം; ഗോഡ്‌സെയുടേതല്ല മാഡം: പ്രതിഷേധവുമായി ഡി. വൈ. എഫ്. ഐ

കോഴിക്കോട്- ഗോഡ്‌സെയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് എന്‍. ഐ. ടിയിലെ പ്രഫ. ഷൈജ ആണ്ടവന്റെ വീടിനു മുമ്പില്‍ ഡി. വൈ. എഫ്. ഐയുടെ ഫ്‌ളക്‌സ് പ്രതിഷേധം. 

ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുന്‍പില്‍ ആണ് ഫ്‌ളക്‌സ് വെച്ചത്. ഇന്ത്യ ഗോഡ്‌സെയുടേതല്ല മാഡം ഗാന്ധിയുടേതാണ് എന്നാണ് ഇംഗ്ലീഷിലും മലയാളത്തിലും ഡി. വൈ. എഫ്. ഐ ചാത്തമംഗലം മേഖലാ കമ്മിറ്റി ഫ്‌ളക്‌സില്‍ വലിയ അക്ഷരങ്ങളില്‍ കുറിച്ചിരിക്കുന്നത്.

Latest News