VIDEO - കെ നയന്‍ ഡോഗ് സ്‌ക്വാഡിന് ഇടുക്കിയില്‍ ആസ്ഥാന മന്ദിരം

ഇടുക്കി- കുറ്റാന്വേഷണ രംഗത്ത് മികവു പുലര്‍ത്തി പോലീസ് സേനയുടെ ഭാഗമായ കെ നയന്‍ ഡോഗ് സക്വാഡിന് ജില്ലയില്‍ പുതിയ അസ്ഥാന മന്ദിരം. കുയിലിമല എ. ആര്‍. ക്യാമ്പിന് സമീപം സ്ഥാപിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

82 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 3100 ചതുരശ്രയടി വലിപ്പമുളള കെട്ടിടത്തില്‍ 10 നായകളെ താമസിപ്പിക്കുന്നതിനുള്ള കൂടുകളുണ്ട്. 2021 സെപ്റ്റംബറിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജില്ലയിലെ കെ നയന്‍ സ്‌ക്വാഡില്‍ 9 നായകളാണ് നിലവിലുള്ളത്.

എ. ആര്‍. ക്യാമ്പിനുള്ളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് നാടമുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഡീഷണല്‍ എസ്. പി. കൃഷ്ണകുമാര്‍ ബി യോഗത്തില്‍ അധ്യക്ഷനായി. 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ. ജി. സത്യന്‍, ഡിറ്റാജ് ജോസഫ്, രാജു ജോസഫ്, നാര്‍ക്കോട്ടിക് ഡി. വൈ. എസ്. പി പയസ് ജോര്‍ജ് സംസാരിച്ചു.

Latest News